കേരളത്തിലെ സിപിഎം എന്ന പാർട്ടിക്കുള്ളിൽ രണ്ട് തരം നുഴഞ്ഞുകയറ്റങ്ങളും രണ്ട് തരം പരകായപ്രവേശങ്ങളും നടന്നിട്ടുള്ളതായി കണ്ടത്തിക്കഴിഞ്ഞു. ഇതിനെ രണ്ടിനെയും കൂട്ടിയോജിപ്പിച്ചു കൊണ്ടു പോകുന്ന മഹത്തായ വിപ്ലവമാണ് സഖാവ് കെ. വിജയൻ നടത്തുന്നത്. മേൽക്കൈ നേടുന്നതിനുള്ള ഇരു വിഭാഗങ്ങളുടെയും കടുത്ത പോരാട്ടത്തിൽ ഡിവൈഎഫ്ഐയും എസ്എഫ്ഐയും തങ്ങളുടേതായ നീക്കങ്ങളും നടത്തുന്നുണ്ട്. ഈ സംഘടനകളിൽ എല്ലാം ഇരു മുഖ പരകായപ്രവേശം അന്തിമഘട്ടത്തിലാണ്.
ഏതാണ് ആ രണ്ട് വിഭാഗങ്ങൾ എന്നാണോ ചോദ്യം?
ഒന്ന് ഇസ്ലാമിന്നും രണ്ടാമത്തെത് ഹിന്ദുത്വയുമാണ്. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ഈ രണ്ട് വിഭാഗങ്ങളും മത്സരത്തിലാണ്. എന്നാൽ തൽക്കാലം മേൽക്കൈ ഇസ്ലാമിസ്റ്റ് വിഭാഗത്തിനാണ്. പാർട്ടിയുടെയും പോഷക സംഘടനകളുടെയും വക്താക്കളായി എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നതിലൂടെ ഇസ്ലാമിസ്റ്റ് വിഭാഗം പാർട്ടിയുടെ മുഖമായി മാറിക്കഴിഞ്ഞു. ഇതിനോട് നീരസപ്പെട്ട് ഹിന്ദുത്വ വിഭാഗം അവരുടെ പ്രവർത്തനം സമുദായ സംഘടനകളിലേക്ക് പറിച്ചു നട്ടു കൊണ്ടിരിക്കുകയാണ്. സിപിഎം ലെ ഹിന്ദുത്വ പക്ഷക്കാർ ക്ഷേത്രാചാരങ്ങളിലേക്കും ഹിന്ദുത്വസമുദായ പ്രവർത്തനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചത്, സമുദായങ്ങളിൽ കയറിക്കൂടിയ ബിജെപി പക്ഷത്തെ ചെറുക്കാനാണെന്ന ന്യായവാദമൊക്കെ സിപിഎം നേതൃത്വം ഉയർത്താറുണ്ടെങ്കിലും അതൊക്കെ ഗതികേട് മറയ്ക്കാനുള്ള പ്രസ്താവനകൾ മാത്രമാണ്.
ഈഴവ വിഭാഗവും നമ്പ്യാർ വിഭാഗവും പിന്നാക്ക കൃസ്ത്യൻ വിഭാഗങ്ങളുമായിരുന്നു സിപിഎം ൻ്റെ കേരളത്തിലെ അടിത്തറയും ശക്തിയും .ഇതിൽ നമ്പ്യാർ - ഈഴവ വിഭാഗങ്ങൾ തമ്മിൽ പാർട്ടിയുടെ നിയന്ത്രണം പിടിക്കാൻ ശീത മത്സരം പണ്ടേ നിലനിന്നിരുന്നു. ബ്രാഹ്മണനായ നേതാവിനെ ഉയർത്തിപ്പിടിച്ച് പാർട്ടി ഒരു പരിഹാരം കുറേക്കാലം നടത്തി. നമ്പ്യാർ വിഭാഗത്തെ ഒരു പരിധി വരെ ഒതുക്കുന്നതിൽ ഈഴവ വിഭാഗത്തിന് സാധിച്ചു. എന്നാൽ ഒടുവിൽ അച്ചുതാനന്ദനിലൂടെയും പിണറായി വിജയനിലൂടെയും മേൽക്കൈ നേടിയ ഈഴവ വിഭാഗം പിന്നീട് പാർട്ടിയുടെ നിയന്ത്രണം പൂർണമായി പിടിച്ചു. വി എസും വിജയനും തമ്മിൽ ഉള്ള വടംവലിയിൽ പിണറായി പക്ഷം വിജയിച്ചു. പാർട്ടിയെ പിണറായി വിജയൻ പൂർണ്ണമായി കൈപ്പിടിയിൽ ഒതുക്കി. അനാരോഗ്യം തകർത്ത കൊടിയേരി പിന്നെ പാർട്ടി നേതൃത്വത്തിൽ ഇരുന്നെങ്കിലും കടക്ക് പുറത്ത് എന്ന് വിജയൻ അലറിയാൽ പോലും ചിരിച്ചു കൊണ്ട് മൂലയ്ക്ക് നോക്കി നിൽക്കാൻ മാത്രമായിരുന്നു വിധി. പാർട്ടി പൂർണ്ണമായി നിയന്ത്രണത്തിൽ എത്തിയതോടെ പഴയ ജനസംഘത്തോട് ചാഞ്ഞു നിന്നിരുന്ന വിജയൻ പതിയെ മോദി അധികാരത്തിൽ എത്താൻ ഉപയേഗിച്ച സംഘ ബുദ്ധിയെപ്പറ്റി നന്നായി പഠിച്ചു.
ജാതിയെക്കാൾ മതമാണ് വൈകാരികത മുതലെടുക്കാൻ നല്ലതെന്നും ധനാഗമന മർഗ്ഗങ്ങളാണ് ഭരണത്തിലിരുന്ന് നാട്ടുകാരെ സേവിക്കുന്നതിനേക്കാൾ വലുതെന്നും പഠിച്ചതോടെ അതിന് പറ്റിയ വഴി തേടി തുടങ്ങി. കോൺഗ്രസി വിരോധം പ്രചരിപ്പിക്കുകയും മതവിഷയങ്ങളെ വിവാദമാക്കുകയും ചെയ്തു കൊണ്ട് വിജയൻ കളി തുടങ്ങി. ഇതിനെ ചെറുക്കാൻ പാർട്ടിയിലെ മറുവിഭാഗം ന്യൂനപക്ഷ കാർഡിറക്കി കളി തുടങ്ങി. ഇസ്ലാമിക പാരമ്പര്യമുള്ളവരെ തിരഞ്ഞുപിടിച്ച് പല സ്ഥാനങ്ങളിലും ഒതുക്കത്തിൽ തിരുകി കയറ്റാൻ തുടങ്ങി. ഇസ്ലാമികതയെ എതിർക്കുന്നവരുടെ ശക്തി വർധിക്കുകയും വഹാബിസം ബാധിച്ച മുസ്ലീം സമുദായത്തിൽ നിന്ന് വിശ്വാസികൾ കൊഴിഞ്ഞു പോകുകയും ചെയ്തതോടെ പ്രതിസന്ധിയിലായ തീവ്രഇസ്ലാമിക വാദികൾ പതിയെ സി പി എം ലേക്ക് സ്വതന്ത്ര ചിന്തകരും മതനിരപേക്ഷ വാദികളും ഹിന്ദുത്വ വിരോധികളും ന്യൂനപക്ഷ പോരാളികളും ആയി വേഷമണിഞ്ഞ് കയറികൂടി. മതവും പണവും ലക്ഷ്യമിട്ട വിജയൻ പക്ഷെ രണ്ടും നില നിർത്താനും പാർട്ടിയിലെ അവസാനത്തെ മഹാനാകാനും ഈയവസരം ഉപയോഗിച്ചു.
സമുദായ - മതകീയ ബന്ധം ഉപയോഗിച്ച് ഒരു വശത്ത് കളിക്കുകയും പണത്തിൻ്റെ കൊതി തീർക്കാൻ ഇസ്ലാമിക വിഭാഗത്തെ പ്രീണിപ്പിക്കുകയും ചെയ്തുകൊണ്ടാണ് വിജയൻ കളിക്കുന്നത്. ഈഴവ സമുദായ നേതാക്കളെ സുഖിപ്പിച്ച് നിർത്തിയും അവർ വഴി ബിജെപി ബന്ധം രഹസ്യമായി സംരക്ഷിക്കുകയും അതേ സമയം ഇസ്ലാമിസ്റ്റ് വിഭാഗത്തിന് ജലീലിലൂടെയും ജലീലിൻ്റെ കൂട്ടുകെട്ടിൽ ഉള്ള വരിലൂടെയും വിജയൻ സാധിച്ചു വരികയായിരുന്നു. എന്നാൽ ശിവശങ്കരനും സ്വപ്നയും പിടിക്കപ്പെട്ടതിലൂടെ അൽപ്പം പിടി വിട്ടു പോയ വിജയൻ്റ രക്ഷയ്ക്ക് മറുവിഭാഗം എത്തുകയായിരുന്നു. അവർ സ്ഥാനങ്ങൾ വിലപേശി വാങ്ങിയെടുത്ത് പാർട്ടിയുടെ വക്താക്കളായി മാറി. ഇതോടെ ഈഴവ വിഭാഗം സമുദായത്തിലേക്കും അവിടെ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്ന സവർണ ബിജെപിയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. വിജയൻ പക്ഷെ രണ്ട് ചങ്കിൽ ഒന്ന് സ്വന്തം സമുദായത്തിന്നും മറ്റൊന്ന് പണം ചുരത്തുന്ന ജലീൽ വിഭാഗത്തിന്നും തുല്യമായി നൽകി മുന്നോട്ടു പോകുകയാണ്.
ബിജെപിയും ഇസ്ലാമിക വിഭാഗവും വളരുകയും നമ്പ്യാർ, നായർ, ക്രിസ്ത്യൻ, പിന്നാക്ക വിഭാഗങ്ങൾ പ്രതിസന്ധിയിലാകുകയും കോൺഗ്രസിനെ ഇല്ലാതാക്കുകയും ആണ് വിജയൻ്റെയും ബിജെപിയുടെയും ഇസ്ലാമിക വിഭാഗങ്ങളുടെയും ലക്ഷ്യം. സ്വതന്ത്ര ജനാധിപത്യം പറയുന്ന ഏക പാർട്ടി കോൺഗ്രസായതിനാൽ അധോലോക രാഷ്ട്രീയത്തിൻ്റെ വിജയത്തിനായി വിജയൻ കമ്പനി നടത്തുന്ന കളി സംസ്ഥാനത്തെ നാശത്തിലേക്ക് നയിക്കുകയാണ്. യുഡിഎഫിലെ മുസ്ലീംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗം, നാഷണൽ ലീഗ്, എസ്ഡിപിഐ എന്നിവയുമായി ബന്ധം സൂക്ഷിക്കുന്ന വിജയൻ നെ ഉപയോഗിച്ചാണ് ഇസ്ലാമിക വിഭാഗം പാർട്ടിയിൽ ഇപ്പോൾ പിടിമുറുക്കിക്കഴിഞ്ഞിട്ടുള്ളത്. സിപിഎമ്മിൻ്റെ പാർട്ടി നിലപാടുകൾ വ്യക്തമാക്കാൻ ചാനലുകളിൽ എത്തുന്നവരെ നോക്കിയാൽ മതി ഇത് വ്യക്തമാകാൻ.
Sri Rama faction and Intifada faction within CPM at Mutalil. Competition between aliens